അസ്വഭാവികത ഇല്ല.. മേഘയുടെ ആത്മഹത്യ പ്രണയനൈരാശ്യം മൂലം.. ആൺസുഹൃത്തിനെ ചോദ്യംചെയ്യാൻ പൊലീസ്….

തിരുവനന്തപുരത്തെ എമിഗ്രേഷന്‍ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ അസ്വഭാവികമായ കാര്യങ്ങള്‍ കണ്ടെത്താനായില്ലെന്ന് പൊലീസ്. മേഘയുടെ ഫോണ്‍ കോളുകളില്‍ അസ്വഭാവികത ഇല്ലെന്നാണ് പൊലീസ് പറയുന്നത്.അവസാന ഫോണ്‍ കോളുകളുടെ ദൈര്‍ഘ്യം സെക്കന്റുകള്‍ മാത്രമെന്നും കണ്ടെത്തി.ആത്മഹത്യ പ്രണയനൈരാശ്യം മൂലം തന്നെയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.മേഘയുടെ ആണ്‍സുഹൃത്തായ ഐ ബി ഉദ്യോഗസ്ഥനെ നടപടിക്രമങ്ങള്‍ പാലിച്ചു ചോദ്യം ചെയ്യും. ഇതിനായി ഉടന്‍ നോട്ടീസ് നല്‍കും. കുടുംബത്തിന്റെയും വിശദമായ മൊഴിയും രേഖപ്പെടുത്തും.

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയാണ് മരിച്ച മേഘ. പേട്ടയ്ക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് മേഘയെ കണ്ടെത്തിയത്.പത്തനംതിട്ട അതിരുങ്കല്‍ സ്വദേശി മധുസൂദനന്റെയും നിഷയുടെയും ഏക മകളായിരുന്നു. 13 മാസം മുന്‍പാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഐ ബി ഉദ്യോഗസ്ഥയായി ജോലിയില്‍ പ്രവേശിച്ചത്.

Related Articles

Back to top button