കളക്ടറെ ക്രൂശിക്കരുത്..വിമർശനങ്ങൾക്കിടെ കണ്ണൂർ കളക്ടർക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ…

എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയരുന്ന കണ്ണൂർ കളക്ടർക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ. നവീൻ ബേബുവിന്റെ മരണം ദുഃഖകരമാണെന്നും വിഷയത്തിൽ കണ്ണൂർ കളക്ടറെ ക്രൂശിക്കരുതെന്നും ഐഎഎസ് അസോസിയേഷൻ പറയുന്നു. കണ്ണൂർ കളക്ടർക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുമ്പോഴാണ് അസോസിയേഷൻ്റെ പിന്തുണ. അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന് ആവശ്യമായ സഹായം കളക്ടർ നൽകുന്നുണ്ട്. അരുണിനെതിരായ വ്യക്തിപരമായ ആക്രമണങ്ങൾ ഒഴിവാക്കണം. മുൻവിധികളോടെയുള്ള സമീപനം പാടില്ലെന്നും ഐഎഎസ് അസോസിയേഷൻ പറയുന്നു. എഡിഎമ്മിൻ്റെ മരണത്തിൽ കുടുംബം കളക്ടർക്കെതിരെ രം​ഗത്തുവരുമ്പോഴാണ് കളക്ടറെ പിന്തുണച്ചു കൊണ്ടുള്ള ഐഎഎസ് അസോസിയേഷൻ്റെ നിലപാട്.

Related Articles

Back to top button