‘എനിക്ക് തന്ന സ്നേഹം തിരികെ തരാൻ കഠിന പ്രയത്നം ചെയ്യും… ഒപ്പം ഉണ്ടാവണം…രമേഷ് പിഷാരടി

ജനവിധി തേടി ജന്മ നാട്ടിലേക്ക് എത്തുന്നുവെന്ന് കോൺഗ്രസ് പാലക്കാട് മണ്ഡലം സ്ഥാനാർത്ഥി രമേഷ് പിഷാരടി. അരങ്ങിൽ അവതരിപ്പിക്കുന്ന കലാപരിപാടികളിൽ നിന്നും അർദ്ധ വിരാമമെന്നും സ്വാതന്ത്ര്യ സമരം മുതൽ ഇന്ത്യഎന്ന മഹാരാജ്യം മതേതരരാജ്യം കെട്ടിപ്പാടുക്കുന്നതിൽ ഒറ്റയ്ക്ക് നിലകൊണ്ട് കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിനൊപ്പം എന്നും ഉണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അര നൂറ്റാണ്ടിലധികം കാലം കൊണ്ട് ലോകത്തു തന്നെ ഏറ്റവും കൂടുതൽ വോട്ട് അടയാളപെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നുവെന്നാണ് രമേഷ് പിഷാരടി വിശദമാക്കുന്നത്. പാലക്കാടുള്ള ജനങ്ങൾക്കും.അവരുടെ ആവശ്യങ്ങൾക്ക്കും തന്നെയാണ് പ്രഥമ പരിഗണനയെന്നും രമേഷ് പിഷാരടി ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നു.



