‘ലുക്ക് ഔട്ട് നോട്ടീസ് ഏത് നടപടിക്രമം അനുസരിച്ച്?.. മുംബൈ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചിരിക്കുന്നതായി സനല്‍ കുമാര്‍ ശശിധരന്‍…
തന്നെ മുംബൈ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചതായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. കൊച്ചി പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് തന്നെ ഇവിടെ തടഞ്ഞുവെച്ചതെന്നും സനല്‍ കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സ്ത്രീത്വത്തെ അപമാനിച്ചെന്നും നടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്നുമുള്ള പരാതികളില്‍ തനിക്കെതിരെ എടുത്ത കേസുകളില്‍ ഒരു റിപ്പോര്‍ട്ടും പൊലീസ് കോടതിയില്‍ കൊടുത്തിട്ടില്ല. തനിക്കെതിരെ അറസ്റ്റ് വാറണ്ടും ഇല്ല. ഒരു വിധിയും കുറ്റപത്രവും ഇല്ല. പക്ഷേ തനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരിക്കുന്നു. ഇത് ഏത് നടപടിക്രമം അനുസരിച്ചെന്നും മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സംവിധായകന്‍ ചോദിച്ചു.
ഞാന്‍ മുംബൈ എയര്‍പോര്‍ട്ടില്‍ എത്തി. കൊച്ചി പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം എന്നെ ഇവിടെ തടഞ്ഞു വെച്ചിട്ടുണ്ട്. കൊച്ചി പോലീസ് നിയമപരമായി തന്നെ പെരുമാറുമെന്ന് വിശ്വസിക്കുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും. എനിക്കെതിരെയുള്ള കേസ് എന്താണെന്ന് എന്തായാലും എനിക്കിപ്പോഴും അറിയില്ല.’- സംവിധായന്‍ കുറിച്ചു.ശിധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.