റഹീമിൻ്റെ ഇംഗ്ലീഷ് എനിക്ക് മനസിലാവും;ട്രോളുന്നവർ മായ്ച്ച് കളയുന്നത് അയാള്‍ ഉന്നയിച്ച രാഷ്ട്രീയമാണ്:പിവി ഷാജികുമാർ

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ എ റഹീം എംപിക്ക് പിന്തുണയുമായി എഴുത്തുകാരന്‍ പി വി ഷാജികുമാര്‍. റഹീം പറയുന്ന ഇംഗ്ലീഷും രാഷ്ട്രീയവും തനിക്ക് മനസിലാവുമെന്ന് ഷാജികുമാര്‍ പറഞ്ഞു. ആ ഭാഷയുടെ പേരില്‍ അയാളെ കളിയാക്കുന്നവര്‍ക്കും അത് മനസിലാവുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സ്വന്തം ഇടത്ത് നിന്ന് പാവങ്ങളായ മനുഷ്യരെ പുറത്താക്കുന്നതിലുള്ള പ്രതിഷേധവും വേദനയുമാണ് റഹീം പങ്കുവെച്ചതെന്നും ഷാജികുമാര്‍ കൂട്ടിച്ചേര്‍ത്തു.
കളിയാക്കുന്നവരില്‍ ഒരു കൂട്ടര്‍ അങ്ങ് ഉത്തരേന്ത്യയില്‍ തുടരുന്ന ഫാസിസ്റ്റ് പരിപാടികള്‍ അതേ പോലെ മറ്റൊരു കൂട്ടര്‍ കര്‍ണാടകയില്‍ നടപ്പാക്കിയതിനെക്കുറിച്ചാണല്ലോ അയാള്‍ പറഞ്ഞത്. സ്വന്തം ഇടത്ത് നിന്ന് പാവങ്ങളായ മനുഷ്യരെ പുറത്താക്കുന്നതിലുള്ള പ്രതിഷേധവും വേദനയുമാണല്ലോ അയാള്‍ പങ്കുവെച്ചത്. അത് പരിഹസിക്കുന്നവര്‍ക്ക് മനസിലാവാത്തതല്ല, പക്ഷേ എളുപ്പം ട്രോളാനാണ്. കൈയ്യടിച്ചും പൊട്ടിച്ചിരിച്ചും മായ്ച്ച് കളയുന്നത് അയാള്‍ ഉന്നയിച്ച രാഷ്രീയത്തെയാണ്’, പി വി ഷാജികുമാര്‍ പറഞ്ഞു. ട്രോളുന്നവര്‍ മതിമറന്ന് ആസ്വദിച്ചോളൂവെന്നും തല്‍ക്കാലം അയാള്‍ കിടപ്പാടം നഷ്ടപ്പെട്ട മനുഷ്യരുടെ രാഷ്ട്രീയം പറയുന്നത് തുടരട്ടെയെന്നും പി വി ഷാജികുമാര്‍ കുറിച്ചു. പണ്ട് എകെജിയെക്കുറിച്ച് നെഹ്റു പറഞ്ഞത് പോലെ അയാളുടെ ഭാഷ വടിവൊത്തതാവില്ല, പക്ഷേ അതിലെ ആശയം വ്യക്തമാണെന്നും ഷാജികുമാര്‍ പറഞ്ഞു.



