മത്സരിക്കാനില്ലെന്ന് പറഞ്ഞത് ഞാൻ തന്നെ… പ്രചാരണത്തിന് മുന്നിൽ നിൽക്കും… എംഎം മണി

ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ലഭിക്കാത്തതില്‍ പരാതിയില്ലെന്ന് വ്യക്തമാക്കി എംഎൽഎയും മുതിർന്ന സിപിഐഎം നേതാവുമായ എംഎം മണി. ഉടുമ്പൻചോല സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്ത കെ കെ ജയചന്ദ്രനോട് ഒരു പിണക്കവുമില്ലന്ന് എം എം മണി പറഞ്ഞു. സിപിഐഎം സ്ഥാനാർത്ഥിയെ ജയിപ്പിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും അതിനാൽ പ്രചാരണത്തിന് കൂടെയുണ്ടാകുമെന്നും അദേഹം പറഞ്ഞു.

ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമില്ലായിരുന്നു. താല്പര്യമുണ്ടായിരുന്നെങ്കിൽ നേതൃത്വത്തോട് പറഞ്ഞാൽ മതിയായിരുന്നുവെന്നും പത്തുവർഷത്തിൽ കൂടുതലൊന്നും ഒരാൾ എംഎൽഎ ആകേണ്ടതില്ലെന്നും അദേഹം കൂട്ടിച്ചേർത്തു. അതേസമയം യുഡിഎഫ് സ്ഥാനാർത്ഥിയായ സേനാപതി സേതു തോൽക്കുമെന്നും എം എം മണി പറഞ്ഞു. ബിഡിജെഎസ് ഇലക്ഷൻ സമയത്ത് മാത്രം പൊട്ടിമുളയ്ക്കുന്ന പാർട്ടിയാണെന്നും ബിഡിജെഎസ് എന്ന സാധനം ചിത്രത്തിലേ ഇല്ലെന്നും എം എം മണി അഭിപ്രായപ്പെട്ടു.

Related Articles

Back to top button