മലയാളം പറയാനും മലയാളത്തിൽ തെറി പറയാനുമറിയാം.. മുണ്ട് ഉടുക്കാനും മടക്കി കുത്താനും അറിയാം..

മലയാളം പറയാൻ അറിയില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിമർശനത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. തനിക്ക് മലയാളം പറയാനും, മലയാളത്തിൽ തെറിപറയാനും അറിയാമെന്ന് രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. മുണ്ട് ഉടുക്കാനും മടക്കി കുത്താനും അറിയാമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു

‌‌ഞാൻ തൃശൂരിൽ വളർന്നു പഠിച്ച ആളാണ്. രാജ്യം മൊത്തം സേവനം ചെയ്ത വ്യോമസേന ഉദ്യോഗസ്ഥന്റെ മകനാണ് ഞാൻ. മുണ്ടുടുക്കാനും, മുണ്ട് കുത്തി വക്കാനും അറിയാം. മലയാളം സംസാരിക്കാനും അറിയാം. മലയാളത്തിൽ തെറി പറയാനും അറിയാം. ജനങ്ങൾക്ക് വികസന സന്ദേശം നൽകാനറിയാമെന്നും അതൊന്നും തന്നെ പഠിപ്പിക്കേണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറ‌ഞ്ഞു. പഠിക്കാൻ ‌ഞാൻ കോണ്‍ഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നുമല്ല വന്നിട്ടുള്ളത്. ഞാനിവിടെ വന്നിരിക്കുന്നത് ജനങ്ങളുടെ ജീവിതത്തിൽ വ്യത്യാസം കൊണ്ടു വരാനും അതിനു വേണ്ടി അധികാരം പിടിച്ചില്ലെങ്കിൽ ഞാൻ മടങ്ങിപ്പോവില്ലെന്ന് അന്ന് പറഞ്ഞിരുന്നു. ഇന്നും അതു തന്നെ പറയുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു

Related Articles

Back to top button