സ്ഥാനാര്‍ഥിയാക്കാത്തതില്‍ വിഷമമില്ല…പരിഗണിച്ചത് അംഗീകാരമായി കാണുന്നു…മറിയ ഉമ്മന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ തനിക്ക് ഒരു വിഷമവും ഇല്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ .സ്ഥാനാര്‍ഥിയാക്കാന്‍ പരിഗണിച്ചിരുന്നു എന്നത് അംഗീകാരമായി കാണുന്നു. അടൂര്‍ പ്രകാശ് പരസ്യമായി പറയുമ്പോഴാണ് ആ വിവരം അറിയുന്നത്. മറ്റു ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും മറിയ ഉമ്മന്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കൊന്നും ഇപ്പോള്‍ പ്രസക്തിയില്ലെന്ന് അവര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക മാത്രമാണ് ലക്ഷ്യം. ഒഴിവാക്കപ്പെട്ടു എന്ന് അറിഞ്ഞ സമയത്ത് വിഷമം ഒന്നും ഇല്ലായിരുന്നു. അദ്ദേഹം പറഞ്ഞത് ആ സ്റ്റേജില്‍ വച്ചാണ് അറിയുന്നത്. അത് ഞാന്‍ ഏറ്റവും സന്തോഷത്തോടെ സ്വീകരിക്കുന്നു – മറിയ പറഞ്ഞു.



