യുഡിഎഫ് സ്ഥാനാർത്ഥി വരാത്തത് എന്തെന്ന് അറിയില്ല…വിവി പ്രകാശിൻ്റെ വീട്ടിലെത്തി എം സ്വരാജ്….

കോൺഗ്രസ് നേതാവ് അന്തരിച്ച വിവി പ്രകാശിൻ്റെ വീട്ടിലെത്തി ഇടത് സ്ഥാനാർത്ഥി എം സ്വരാജ് കുടുംബാംഗങ്ങളുമായി സംസാരിച്ചു. നിലമ്പൂരിൽ നേരത്തെ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച വിവി പ്രകാശിനെ പൊതുപ്രവർത്തന രംഗത്ത് പ്രത്യേക ശൈലിയുള്ള ആളാണെന്ന് എം സ്വരാജ് പ്രശംസിച്ചു.

‘വ്യത്യസ്തനായ കോൺഗ്രസ് നേതാവായിരുന്നു വി വി പ്രകാശ്. അദ്ദേഹത്തിൻ്റെ വീടിനടുത്ത് തെരഞ്ഞെടുപ്പ് പരിപാടിക്ക് വന്നപ്പോൾ അദ്ദേഹത്തിൻ്റെ കുടുംബത്തെ സന്ദർശിക്കുകയായിരുന്നു. തൻറെ സന്ദർശനം ഏതെങ്കിലും ചർച്ചയ്ക്ക് ഉള്ളതല്ല. യുഡിഎഫ് സ്ഥാനാർഥി ഇവിടെ വരാത്ത കാര്യം തനിക്കറിയില്ല. താനാ കുടുംബത്തോട് യുഡിഎഫ് സ്ഥാനാർഥി വരാത്ത കാര്യം സംസാരിച്ചിട്ടില്ല. വളരെ അടുപ്പം ഉള്ളവരോട് വോട്ട് ചോദിക്കാറില്ല. താൻ അങ്ങനെ എന്തെങ്കിലും പറഞ്ഞ് ആർക്കെങ്കിലും തലവേദന ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല’ – എം സ്വരാജ് സന്ദർശനത്തിന് ശേഷം പ്രതികരിച്ചു.

Related Articles

Back to top button