തന്ത്രിയെ അറസ്റ്റ് ചെയ്തതിലെ ശരിയും, തെറ്റും താൻ പറയാനില്ല; കെ മുരളീധരൻ

തന്ത്രിയെ അറസ്റ്റ് ചെയ്തതിലെ ശരിയും, തെറ്റും താൻ പറയാനില്ലെന്ന് കെ മുരളീധരൻ. ബാറ്ററി ഡൗൺ ആയ വണ്ടി പോലെയാണ് എസ്ഐടി എന്നും ഹൈക്കോടതി ഇടയ്ക്ക് അസംതൃപ്തി പറഞ്ഞു, അതിനുശേഷം വീണ്ടും എസ്ഐടി അന്വേഷിക്കുന്നു. അന്വേഷണത്തിൽ ഹൈക്കോടതി പൂർണ്ണ തൃപ്തി എന്ന് പറഞ്ഞിട്ടില്ല. ആരോപണങ്ങൾ വരുന്ന എല്ലാവരും മോശക്കാരല്ല. മുമ്പ് ഒരു തന്ത്രിക്കെതിരെ ആരോപണം വന്നിരുന്നു. അയ്യപ്പ സംഗമത്തിന് വിളക്ക് കത്തിച്ചത് അതേ തന്ത്രിയാണ്. ആചാരാനുഷ്ഠാനങ്ങൾ സർക്കാർ ലംഘിച്ചാൽ തന്ത്രി ഇടപെടണം എന്ന് മുരളീധരന്‍ പറഞ്ഞു. കൂടാതെ ശബരിമല സ്ത്രീ പ്രവേശനത്തിലെ തന്ത്രിയുടെ നിലപാട് ശരിയാണെന്നും വിവാദത്തിൽ പിണറായിയുടെ അപ്രീതി നേടിയ തന്ത്രിയാണ് കണ്ഠരര് എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button