ഞാൻ സ്ഥാനാർത്ഥിമോഹിയല്ല…ശോഭാ സുരേന്ദ്രൻ…
ഫ്‌ളക്‌സ് കത്തിച്ച് ഇല്ലാതാക്കി കളയാനുള്ള ആളല്ല താനെന്ന് ശോഭാ സുരേന്ദ്രൻ. സ്ഥാനാർത്ഥിത്വത്തിന് വേണ്ടി കേരളം മുഴുവൻ ഓടിനടക്കുന്ന വ്യക്തിയല്ല താനെന്നും ഒരു സ്ഥാനാർത്ഥിമോഹിയായി ഇങ്ങനെ ചിത്രീകരിക്കരുതെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.എംഎൽഎ അല്ലെങ്കിൽ എംപി ആവുക എന്നതാണ് ജീവിതലക്ഷ്യമെന്ന് കരുതി നടക്കുന്നയാളല്ല. പത്ത് പേരില്ലാത്ത കാലം മുതൽ പ്രവർത്തിച്ച് തുടങ്ങിയതാണ്. കേരളത്തിൽ എൻഡിഎയുടെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിയെ സൃഷ്ടിക്കുന്നത് വരെ ഇതുപോലെ പ്രവർത്തിക്കാനുള്ള ആരോഗ്യം നിലനിർത്തണേയെന്ന പ്രാർത്ഥന മാത്രമാണുള്ളതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.




