ഹൈപ്പർടെൻഷൻ സാ​ധാരണയായി തള്ളിക്കളയരുത്… നിയന്ത്രിച്ചു നിർത്താൻ ഈ ഭക്ഷണങ്ങൾ സഹായിക്കും…

ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ സാ​ധാരണ ഒന്നായി കണ്ട് തള്ളി കളയരുത്. ചികിത്സിച്ചില്ലെങ്കിൽ അത് അപകടകരമാകും.
മസ്തിഷ്‌കാഘാതം, ഹൃദയധമനികളിൽ രക്തം കട്ടപിടിക്കൽ തുടങ്ങിയവയ്ക്ക് ഇത് കാരണമായേക്കാം. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിൻറെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയ പല ഘടകങ്ങളും രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം. ഇത് നിയന്ത്രിച്ചില്ലെങ്കിൽ പ്രശ്നമാകും. അതുകൊണ്ട് ഇതിനായി കഴിക്കേണ്ട കുറച്ചു ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് നേക്കാം.

  1. വാഴപ്പഴം

പൊട്ടാസ്യത്തിൻറെ വലിയ കലവറയാണ് വാഴപ്പഴം. അതിനാൽ ഇവ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

  1. ചീര

ചീരയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇവയിലെ ഉയർന്ന നൈട്രേറ്റ് ഉള്ളടക്കവും ബിപി കുറയ്ക്കാൻ ഗുണം ചെയ്യും.

  1. ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും സഹായിക്കുന്നു.

  1. മാതളം

വിറ്റാമിനുകളും ധാതുക്കളും ആൻറി ഓക്സിഡൻറുകളും അടങ്ങിയ മാതളം കഴിക്കുന്നതും ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും.

  1. ഇഞ്ചി

ഇഞ്ചിയിൽ അടങ്ങിയിിക്കുന്ന ജിഞ്ചറോളും ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും.

  1. ക്യാരറ്റ്

പൊട്ടാസ്യം ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. കൂടാതെ ബീറ്റാ കരോട്ടിൻ, ഫൈബർ തുടങ്ങിയവയും ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ക്യാരറ്റ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. ഡാർക്ക് ചോക്ലേറ്റ്

മഗ്നീഷ്യവും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഡാർക്ക് ചോക്ലേറ്റും ഉയർന്ന ബിപി കുറയ്ക്കാൻ ഗുണം ചെയ്യും.

Related Articles

Back to top button