‘ഭർത്താക്കന്മാർക്ക് ഭാര്യയെ ഇഷ്ടം പോലെ തല്ലാം, പക്ഷേ ഒടിവോ മുറിവോ ഉണ്ടാകരുത്’;​ ഗാർഹിക പീഡനം നിയമവിധേയമാക്കി..

സ്ത്രീകൾക്കെതിരെയുള്ള ​ഗാർഹിക പീഡനത്തെ നിയമവിധേയമാക്കി താലിബാൻ. എല്ലുകൾ ഒടിയുകയോ തുറന്ന മുറിവുകളോ ഉണ്ടാക്കാതെ ഭർത്താക്കന്മാർക്ക് ഭാര്യമാരെയും കുട്ടികളെയും ശാരീരികമായി ശിക്ഷിക്കാൻ അനുവദിക്കുന്ന നിയമമാണ് നടപ്പാക്കിയത്. ഇസ്ലാമിക ഗ്രൂപ്പിന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പിട്ട പീനൽ കോഡിലാണ് ഇക്കാര്യം പറയുന്നത്. ഇതേ നിയമത്തിലാണ് അടിമത്തത്തെ നിയമവിധേയമാക്കിയത്. മർദ്ദനത്തിൽ ഭാര്യക്ക് ഒടിവുകളോ മുറിവോ ഉണ്ടായാൽ 15 ദിവസത്തെ തടവ് ശിക്ഷ മാത്രമാണ് വിധിക്കുന്നക്. കോടതിയിൽ സ്ത്രീക്ക് പീഡനം വിജയകരമായി തെളിയിക്കാൻ കഴിഞ്ഞാൽ മാത്രമേ പുരുഷൻ കുറ്റക്കാരനാണെന്ന് കണ്ടെത്താനാകൂ. സ്ത്രീ തന്റെ മുറിവുകൾ ജഡ്ജിയെ കാണിക്കുകയും ശരീരം പൂർണ്ണമായും മൂടുകയും വേണം. ഭർത്താവോ ഒരു പുരുഷ രക്ഷാധികാരിയോ കോടതിയിലേക്ക് അവളെ അനുഗമിക്കണമെന്നും പറയുന്നു.

Related Articles

Back to top button