ഭാര്യയുടെ കഴുത്തിൽ വെട്ടി പൊലീസുകാരൻ.. ഭാര്യക്ക്..
പൊലീസുകാരനായ ഭർത്താവ് ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. മാരായമുട്ടം, മണലുവിള സ്വദേശിയും നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസുകാരനുമായ രഘുല്‍ ബാബു (35) ആണ് ഭാര്യ പ്രിയയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. പരിക്കേറ്റ പ്രിയ ആശുപത്രിയില്‍ ചികിത്സയിലാണ്. വെട്ടുന്ന സമയം കുതറി മാറിയതിനാല്‍ ചെറിയ രീതിയില്‍ ഉള്ള പരിക്കോടെ പ്രിയ രക്ഷപ്പെട്ടു. പതിവായി ആക്രമണം നടത്താറുള്ള രാഹുൽ ബാബുവിനെതിരെ പ്രിയ വനിതാ ശിശു വകുപ്പില്‍ പരാതിപ്പെട്ടിരുന്നു.വനിതാ ശിശു വകുപ്പ് പ്രിയക്കും രണ്ട് മക്കള്‍ക്കും സംരക്ഷണത്തിനായുള്ള ക്രമീകരണം ഒരുക്കിയിരുന്നു. എന്നാൽ ഇതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.