മദ്യലഹരിയിൽ വീട്ടിലെത്തി ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം.. രക്ഷപ്പെട്ട ഭ‍ർത്താവ് പിടിയിൽ…

മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ചു. മൂവാറ്റുപുഴയിലാണ് സംഭവം. ആക്രമണത്തിന് ശേഷം രക്ഷപെട്ട പ്രതി മനോജ് കുഞ്ഞപ്പനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. വാക്കുതർക്കത്തിനിടെ ഭാര്യ സ്മിതയെ (42) ഇയാൾ കത്തി കൊണ്ട് നെഞ്ചിലും കാലിലും കുത്തുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സ്മിതയെ പരിസരവാസികൾ ആദ്യം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തെ തുടർന്ന് സ്കൂട്ടറിൽ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട മനോജ് കുഞ്ഞപ്പനെ തൊടുപുഴയിൽ നിന്നാണ് പിടികൂടിയത്. നേരത്തെയും ഭാര്യയെ അസഭ്യം പറഞ്ഞതിനും മർദിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടെന്ന് മൂവാറ്റുപുഴ പൊലീസ് പറഞ്ഞു.

Related Articles

Back to top button