ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി.. പിന്നാലെ യുവതി ജീവനൊടുക്കി…

ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കാൺപൂർ സ്വദേശിയായ സലാവൂദ്ദീന്റെ ഭാര്യ സാനിയ എന്ന യുവതിയാണ് ജീവനൊടുക്കിയത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ആരോപണമുണ്ട്. ഭർതൃവീട്ടിലെ പീഡനങ്ങൾ ചൂണ്ടിക്കാട്ടി യുവതി പരാതി നൽകിയിരുന്നെങ്കിലും പൊലീസ് നടപടി എടുത്തില്ലെന്നും യുവതിയുടെ കുടുംബം പറയുന്നു.യുവതി ജീവനൊടുക്കിയതിന് പിന്നാലെ ഭർത്താവ് സലാവുദ്ദീനെതിരെയും ഇയാളുടെ ഏഴു ബന്ധുക്കളെയും പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.

മഹാരാഷ്‌ട്രയിലാണ് സലാവുദ്ദീൻ ജോലി ചെയുന്നത്. 2023 ഓഗസ്റ്റ് 7 നായിരുന്നു ഇരുവരുടെയും വിവാഹം. ഭർതൃവീട്ടുകാരുടെ ആവശ്യപ്രകാരമുള്ള സ്ത്രീധനം നൽകിയെന്നും യുവതിയുടെ കുടുംബം പറയുന്നു. എന്നാൽ, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. തിങ്കളാഴ്ച സലാവുദ്ദീൻ ഒരു ഫോൺ കോളിലൂടെ ഭാര്യ സാനിയയെ മുത്തലാഖ് ചൊല്ലിയതായും അവരെ അധിക്ഷേപിച്ചതായും എഫ്‌ഐആറിൽ പറയുന്നു. സംഭവത്തിൽ മനംനൊന്ത് സാനിയ അന്ന് രാത്രി ആത്മഹത്യ ചെയ്യുകയായിരുന്നു.

യുവതിയുടെ ഭർത്താവ്, അമ്മ സൈറ, ഭർതൃ സഹോദരിമാരായ ആസിയ, ഖുഷ്ബു, റോസി, ഭർതൃ സഹോദരന്മാരായ സിയാ-ഉൾ-ഔദ്ദീൻ, ബലൗദ്ദീൻ എന്നിവർ സ്ത്രീധനത്തിനായി സാനിയയെ തുടർച്ചയായി പീഡിപ്പിച്ചുവെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു

Related Articles

Back to top button