അമ്മായിയമ്മയുമായി അവിഹിത ബന്ധം, ചോദ്യം ചെയ്ത് ഭാര്യയെ ക്രൂരമായി കൊന്ന് ഭർത്താവ്…
ഭാര്യ മാതാവുമായി അവിഹിത ബന്ധത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. 20 കാരിയായ ശിവാനിയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവാനിയുടെ ഭര്‍ത്താവ് പ്രമോദും ഭാര്യ മാതാവും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നു. ഇതിന്റെ പേരിലുള്ള തര്‍ക്കങ്ങളാണ് കൊലയിലേക്ക് നയിച്ചത്.
ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സിദ്ധാപുര ഗ്രാമത്തിലെ വീടിനുള്ളിലാണ് 20 കാരിയായ ശിവാനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ശിവാനിയുടെ കുടുംബം പ്രമോദിനെതിരെ പരാതിയുമായി എത്തിയത്. അമ്മായിയമ്മയുമായുള്ള ബന്ധത്തിന്റെ പേരില്‍ പ്രമോദിന്റെ വീട്ടില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഇതിന് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളാണ് ശിവാനിക്കെതിരെ അക്രമത്തിലെത്തിച്ചത്. മൃതദേഹം കണ്ടെത്തുന്നതിന് രണ്ട് ദിവസം മുന്‍പ് പ്രമോദും ശിവാനിയും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി.
ഇതിനിടയിലായിരുന്നു കൊലപാതകം. ശിവാനിയുടെ കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രമോദിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രമോദും അമ്മായിയമ്മയും തമ്മിലുള്ള ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.