ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഭർത്താവ് തൂങ്ങിമരിച്ചു…

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഭർത്താവ് തൂങ്ങി മരിച്ചു. തൃശൂർ ആളൂർ ആനത്തടത്താണ് ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഭർത്താവ് തൂങ്ങിമരിച്ചത്. പുതുശ്ശേരി സ്വദേശി ദേവസിയാണ് (66) തൂങ്ങി മരിച്ചത്. ദേവസിയും ഭാര്യ അൽഫോൻസയും കുറെ നാളുകളായി വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. ചുറ്റിക കൊണ്ടുള്ള അടിയിൽ ഗുരുതരമായി പരുക്കേറ്റ അൽഫോൻസയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെതുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരുകയാണ്. ഇന്ന് രാവിലെയോടെയാണ് സംഭവം നടക്കുന്നത്.

Related Articles

Back to top button