വീട്ടമ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം.. ഭർത്താവ് പിടിയിൽ…
വിജനമായ കൃഷിയിടത്തിലെ ഷെഡിൽ വീട്ടമ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ.മണർകാട് കുറ്റിയേക്കുന്ന് ഉമ്പക്കാട്ട് കുന്നുംപുറം കെ.പി.പ്രമോദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 26നാണ് പ്രമോദിന്റെ ഭാര്യ വി.ബിന്ദുവിനെ (44) അരീപ്പറമ്പ് മൂലേപ്പീടിക ഭാഗത്ത് കൃഷിയിടത്തിലെ പണിയായുധങ്ങൾ സൂക്ഷിക്കുന്ന ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.പ്രമോദിനെതിരെ ആത്മഹത്യാപ്രേരണ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ബിന്ദുവിന് ശാരീരികവും മാനസികവുമായ പീഡനം ഏൽക്കേണ്ടി വന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.