ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമം.. ഭർത്താവ് പിടിയിൽ….

ഉ​റ​ങ്ങി​ക്കി​ട​ന്ന ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ച് കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍ത്താ​വി​നെ അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കു​ന്നം​കു​ളം കീ​ഴൂ​ര്‍ സ്വ​ദേ​ശി എ​ഴു​ത്തു​പു​ര​ക്ക​ല്‍ ജി​ജി​യെ​യാ​ണ് (53) ച​ങ്ങ​രം​കു​ളം പൊലീസ് പിടികൂടിയത്.

ഡി​സം​ബ​ര്‍ ഒ​മ്പ​തി​ന് രാ​ത്രി 12ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഭ​ര്‍ത്താ​വ് ജി​ജി​യു​മാ​യി അ​ക​ന്ന് ച​ങ്ങ​രം​കു​ളം ക​ല്ലൂ​ർ​മ​യി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു യു​വ​തി. രാ​ത്രി യു​വ​തി​യും ര​ണ്ട്​ പെ​ണ്‍മ​ക്ക​ളും ഉ​റ​ങ്ങു​ന്ന​തി​നി​ടെ ജി​ജി ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി ജ​ന​ല്‍ വ​ഴി പെ​ട്രോ​ളൊ​ഴി​ച്ച​ശേ​ഷം മു​റി​യി​ല്‍ തീ​യി​ടു​ക​യാ​യി​രു​ന്നു.ശ​ബ്ദം കേ​ട്ട് ഉ​ണ​ര്‍ന്ന വീ​ട്ട​മ്മ​യും മ​ക്ക​ളും വാ​തി​ല്‍ തു​റ​ന്ന് പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ച​ങ്ങ​രം​കു​ള​ത്ത് നി​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു.

Related Articles

Back to top button