ഭാര്യയെ കുത്തി പരിക്കേല്‍പിച്ചു….ഭർത്താവ് അറസ്റ്റിൽ…കാരണം..

Husband arrested for stabbing his wife

കണ്ണൂർ ധർമ്മടത്ത് ഭർത്താവ് ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. പാറപ്രം സ്വദേശി മഹിജയ്ക്കാണ് പരിക്കേറ്റത്. ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവമുണ്ടായത്. മഹിജ ജോലി കഴിഞ്ഞു വരുന്നതിനിടെ വഴിയിൽ തടഞ്ഞു നിർത്തിയായിരുന്നു ആക്രമണം. ധർമ്മടത്താണ് മഹിജ ജോലി ചെയ്യുന്നത്. നെഞ്ചിനും വയറിനും ആണ് കുത്തേറ്റത്. ആളുകൾ ഓടിക്കൂടിയാണ് മഹിജയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. മണികണ്ഠനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Related Articles

Back to top button