ചുറ്റിക കൊണ്ട് ഭാര്യയുടെ കാല്‍ അടിച്ചൊടിച്ചു.. തലസ്ഥാനത്ത് ഭർത്താവ് അറസ്റ്റിൽ…

മദ്യലഹരിയിലെത്തി ചുറ്റിക കൊണ്ട് ഭാര്യയുടെ കാലൊടിച്ച ഭര്‍ത്താവ് പിടിയില്‍. തിരുവനന്തപുരം വിഴിഞ്ഞത്താണ് കേസിനാസ്പദമായ സംഭവം. രാജേഷ് തമ്പി(41) എന്നയാളെയാണ് അറസ്റ്റിലായത്.രാജേഷ് സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ മര്‍ദിക്കുമായിരുന്നു. ഇതിനെ തുടര്‍ന്ന് ഭാര്യ വനിതാ കമ്മീഷനില്‍ രാജേഷിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈര്യാഗത്തിലാണ് രാജേഷ് ഭാര്യയെ ആക്രമിച്ചത്. ആക്രമണത്തില്‍ ഭാര്യയ്ക്ക് സാരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു.

ആക്രമണ വിവരം പുറത്ത് പറയരുതെന്ന് രാജേഷ് ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഭീഷണിയെ മറിക്കടന്ന് ഭാര്യ തന്നെയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. വിവരം അറിഞ്ഞയുടന്‍ പൊലീസ് രാജേഷിന്റെ വീട്ടിലെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button