പിണങ്ങിപോയ ഭാര്യ തിരികെയെത്തിയില്ല.. റോഡിൽ തടഞ്ഞുനിർത്തിയ ഭർത്താവ്…
തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം നടന്നത്. ദിലീപും ഭാര്യ ആശയും മാസങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു. ഭാര്യ ജോലിക്ക് പോകുന്ന സമയം മനസ്സിലാക്കി റോഡില്‍ തടഞ്ഞുനിര്‍ത്തി ദിലീപ് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ആശയുടെ കാല്‍ ഒടിഞ്ഞു.ഇതിന് പിന്നാലെ കൊങ്ങിണിപ്പടവ് നാലുകണ്ടത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്തു. തെറ്റിപ്പിരിഞ്ഞ ഭാര്യ വീട്ടില്‍ തിരികെയെത്താത്തതിനാണ് കാല് തല്ലിയൊടിച്ചതെന്നാണ് ദിലീപ് പൊലീസിനോട് പറഞ്ഞത്.