സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാന്‍ ലാസ്ലോ ക്രാസ്‌നഹോര്‍കയിക്ക്

സാഹിത്യത്തിനുള്ള 2025ലെ നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാന്‍ ലാസ്ലോ ക്രാസ്‌നഹോര്‍കയിക്ക്. ഭാവനാത്മകവും പ്രവചനാത്മക സ്വാഭാവവുമുള്ള രചനകളാണ് അദ്ദേഹത്തിന്റെതെന്ന് വിലയിരുത്തിയാണ് പുരസ്‌കാരം. കിഴക്കന്‍ യൂറോപ്പിലെ രാഷ്ട്രീയ സാമൂഹ്യമാറ്റങ്ങളുടെ പ്രതിഫലനം കൂടിയാണ് രചനകള്‍.

1954 ല്‍ തെക്കുകിഴക്കന്‍ ഹംഗറിയിലെ റൊമാനിയന്‍ അതിര്‍ത്തിക്കടുത്തുള്ള ജൂലയിലാണ് അദ്ദേഹത്തിന്റെ ജനനം. കുട്ടിക്കാലത്തുതന്നെ വായനയിലേക്കു തിരിഞ്ഞ അദ്ദേഹത്തിനു സാഹിത്യത്തോടൊപ്പം ചരിത്രത്തിലും താൽപര്യമുണ്ടായിരുന്നു. അക്കാലത്തു തന്നെ കാഫ്കയും ദസ്തയേവ്സ്കിയും അടക്കമുള്ള യൂറോപ്യൻ എഴുത്തുകാരെ വായിച്ച അദ്ദേഹത്തെ അവർ ആഴത്തിൽ സ്വാധീനിച്ചു.

സെഗെഡ് സർവകവലാശാലയിൽ നിന്നു നിയമ ബിരുദം നേടിയ ശേഷം ബുഡാപെസ്റ്റിലെ ഒറ്റ്‌വോഷ് ലൊറാൻഡ് സർവകലാശാലയിൽനിന്നു ഹംഗേറിയൻ ഭാഷയും സാഹിത്യവും പഠിച്ചു. 1985 ൽ പുറത്തുവന്ന സറ്റാൻറ്റാൻഗോ ആണ് ആദ്യ കൃതി. ദ് മെലങ്കളി ഓഫ് റെസിസ്റ്റൻസ്, വാർ ആൻഡ് വാർ, സീബോ ദെയർ ബിലോ, ദ് ബിൽ, ദ് ലാസ്റ്റ് വൂൾഫ് ആൻഡ് ഹെർമൻ തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Related Articles

Back to top button