വിയറ്റ്നാമിൽ ജോലി നൽകാമെന്ന് പറഞ്ഞ് ചൈനക്കാർക്ക് കൈമാറാൻ ശ്രമം..മൂന്ന്‌പേർ അറസ്റ്റിൽ…
മനുഷ്യക്കടത്ത് കേസിൽ മൂന്ന് പേർ അറസ്റ്റിൽ.തിരുവനന്തപുരം പാങ്ങോട് സ്വദേശി സജീദ്, കൊല്ലം ജില്ലയിലെ കൊട്ടിയം സ്വദേശി മുഹമ്മദ് ഷാ, ഉമയനല്ലൂർ സ്വദേശി അൻഷാദ് എന്നിവരെയാണ് ഇടുക്കി അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. വിയറ്റ്നാമിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് മനുഷ്യക്കടത്ത് നടത്തിയത്. തുടർന്ന് കംബോഡിയയിലെത്തിച്ച് ചൈനക്കാർക്ക് കൈമാറാൻ ശ്രമിച്ചെന്നാണ് കേസ്.