രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രക്ക് വൻ ജനപങ്കാളിത്തം.. മുഖ്യമന്ത്രിമാരും നേതാക്കളും ഒന്നടങ്കം…

ബീഹാറിൽ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കാന്‍ ഇന്ത്യ സഖ്യം മുഖ്യമന്ത്രിമാരുടെയും നേതാക്കളുടെയും തീരുമാനം. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്ക് വൻ ജനപങ്കാളിത്തം ലഭിക്കുന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ വിലയിരുത്തലിലാണ് നേതാക്കൾ ഒന്നടങ്കം പങ്കെടുക്കാനുള്ള തീരുമാനം. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും യാത്രയുടെ ഭാഗമാകും.ഏഴാം ദിവസത്തിലേക്ക് കടന്ന രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് വൻ ജനപങ്കാളിത്തം ലഭിക്കുന്നുവെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഇന്ത്യ സഖ്യ മുഖ്യമന്ത്രിമാരെയും നേതാക്കളെയും പങ്കെടുപ്പിച്ച് പോരാട്ടം ശക്തമാക്കാൻ തീരുമാനിച്ചത്.

സഖ്യകക്ഷികളായ ഡി എം കെയും സമാജ് വാദി പാർട്ടിയും ജെ എം എമ്മും യാത്രയുടെ ഭാഗമാകും. വരുന്ന ബുധനാഴ്ച്ച ഡി എം കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ യാത്രക്ക് എത്തും. അടുത്ത ശനിയാഴ്ച്ച സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഹേമന്ത് സോറനും യാത്രയിൽ രാഹുലിനൊപ്പം ചേരും. കൂടാതെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, ഹിമാചൽമുഖ്യമന്ത്രി സുഖ്‌വിന്ദർ സുഖു തുടങ്ങിയവരും യാത്രയിൽ പങ്കെടുക്കുന്നുണ്ട്. യാത്ര ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷത്തെ ഏറെ മുന്നോട്ടുകൊണ്ടുപോയി എന്നാണ് വിലയിരുത്തൽ.

Related Articles

Back to top button