നിർത്തിയിട്ട വാഹനത്തിൽ നിന്ന് രൂക്ഷ ഗന്ധം.. പരിശോധനയിൽ കണ്ടെത്തിയത്..

പഴകിയ നിലയിലുള്ള കോഴി ഇറച്ചി പിടികൂടി. കോഴിക്കോട് വെള്ളിപറമ്പിൽ ആണ് ഇറച്ചി പിടികൂടിയത്. നിർത്തിയിട്ട വാഹനത്തിൽ നിന്ന് ദുർഗന്ധം വന്നതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് കവറുകളിലാക്കി വച്ചിരിക്കുന്ന പഴകിയ ഇറച്ചി കണ്ടെത്തിയത്. പൊലീസും ആരോഗ്യ വകുപ്പും എത്തി തുടർ നടപടി സ്വീകരിച്ചു. പഴകിയ ഇറച്ചി കസ്റ്റഡിയിൽ എടുത്തു. അരീക്കോട് നിന്ന് പുനൂർ ഭാഗത്തേക്ക്‌ കൊണ്ടുപോയത് ആയിരുന്നു ഇറച്ചി

Related Articles

Back to top button