35 കിലോയുള്ള അതിഥി കൂട്ടിലുണ്ടായിരുന്നത് 6 കോഴികളിൽ രണ്ടെണ്ണത്തെ അകത്താക്കി.. 4 എണ്ണത്തെ ഞെരിച്ച് കൊന്നു..
അരിക്കാഞ്ചിറ കാഞ്ഞിരകുറ്റിയിൽ കോഴിക്കുട്ടിൽ കയറി കോഴികളെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി. കാഞ്ഞിരകുറ്റിയിലെ പള്ളിപ്പറമ്പിൽ സക്കീനയുടെ വീട്ടിലെ കോഴിക്കൂട്ടിൽ കയറി പറ്റിയ മലമ്പാമ്പിനെയാണ് പിടികൂടിയത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ സ്‌നേക്ക് മാസ്റ്റർ മുസ്തഫ തിരുർ സാഹസികമായാണ് മലമ്പാമ്പിനെ കോഴിക്കൂട്ടിൽ നിന്നും പിടികൂടിയത്. പിടികൂടിയ മലമ്പാമ്പിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. ആറ് കോഴികളാണ് കൂട്ടിലുണ്ടായിരുന്നത്. രണ്ട് കോഴികളെ മലമ്പാമ്പ് വിഴുങ്ങിയിരുന്നു. നാല് കോഴികളെ കൊന്നിട്ടുമുണ്ട്.