കുണ്ടന്നൂരിൽ ഹോട്ടലിൽ വൻ തീപിടുത്തം… തീയണക്കാൻ തീവ്രശ്രമം….
എറണാകുളം കുണ്ടന്നൂരിൽ ഹോട്ടലിൽ വൻ തീപിടുത്തം. എംപയർ പ്ലാസ എന്ന ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത് .തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഹോട്ടലിന്റെ അടുക്കള ഭാഗത്ത് നിന്നും തീ പടർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. നാലു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണക്കാനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുന്നത്. ഏകദേശം രാത്രി 11 .10 ഓടെയാണ് ഹോട്ടലിൽ തീപിടുത്തം ഉണ്ടായിരിക്കുന്നത്. ആളപായം ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.