പ്ലാസ്റ്റിക് മാലിന്യ സംസ്കരണകേന്ദ്രത്തിൽ വൻ തീപിടിത്തം.. തീയണക്കാൻ വ്യാപക ശ്രമം…

fire at palakkad, waste processing center

പ്ലാസ്റ്റിക് മാലിന്യ സംസ്കരണകേന്ദ്രത്തിൽ വൻ തീപിടിത്തം.തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.പാലക്കാട് നല്ലേപ്പിള്ളി വാര്യത്ത്ചള്ളയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് അഗ്നിബാധയുണ്ടായത്.
ഇന്ന് പുലർച്ചെ മൂന്നര മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ചിറ്റൂരിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി തീയണക്കാൻ ഇപ്പോഴും ശ്രമം തുടരുകയാണ്.

Related Articles

Back to top button