താമരശ്ശേരി ഫ്രഷ് കട്ട് സമരം; ഒരാൾ കൂടി അറസ്റ്റിൽ, പലരും ഇപ്പോഴും ഒളിവിൽ

താമരശ്ശേരിയിലെ അറവുമാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരെ നടന്ന സമരത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൂടത്തായി കൂനം വള്ളി ചുവട്ടിൽ മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. താമരശ്ശേരി ഡിവൈഎസ്പിയ്ക്ക് കീഴിലെ ക്രൈം സ്കോഡും ,താമരശ്ശേരി പോലീസും ചേർന്ന് ഇന്നു പുലർച്ചെയാണ് ഷാഫിയെ അറസ്റ്റു ചെയ്തത്. സമരവുമായി ബന്ധപ്പെട്ട കഴിഞ്ഞ മാസം നടന്ന അക്രമസംഭവങ്ങളിൽ 300ലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഭവം കഴിഞ്ഞ് പലരും ഇപ്പോഴും ഒളിവിലാണ്.
കേസിൽ പോലീസ് അറസ്റ്റു ചെയ്തവരുടെ എണ്ണം 25 ആയി. താമരശ്ശേരി അമ്പായത്തോടുള്ള ഫ്രഷ്കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന് പൊലീസ് സുരക്ഷ നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. പ്ലാൻ്റിലേക്കുള്ള മാലിന്യനീക്കം തടയരുതെന്ന് പറഞ്ഞ കോടതി സുരക്ഷ ഒരുക്കാൻ റൂറൽ എസ്. പിക്ക് നിർദേശം നൽകി. ജില്ലയിലെ ഏക അറവുമാലിന്യപ്ലാൻ്റ് പ്രവർത്തിക്കേണ്ടത് പൊതുവാവശ്യം. പ്ലാന്റ് പ്രവർത്തിക്കുമ്പോൾ പരിശോധന നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിന് കോടതി നിർദ്ദേശം.



