കിട്ടിയാൽ കോടികളും ലക്ഷങ്ങളും! പോയാൽ 250 രൂപ; 10 കോടിയുടെ സമ്മർ ബമ്പർ ഫലം എങ്ങനെ അറിയാം…

രണ്ട് മാസത്തോളം നീണ്ടുനിന്ന ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പുകൾക്ക് അവസാനമാകാൻ ഇനി ഏതാനും നിമിഷങ്ങൾ കൂടി മാത്രമാണ് ബാക്കി. തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ആരാകും ആ ഭാ​​ഗ്യശാലി എന്നറിയാൻ കാത്തിരിക്കുകയാണ് കേരളക്കരയും. ഈ അവസരത്തിൽ ഭാ​ഗ്യാന്വേഷികൾ ഫലം അറിയാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്.

എങ്ങനെ ലോട്ടറി ഫലം അറിയാം
 
Step 1: നിങ്ങളുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ ഏതെങ്കിലും വെബ് ബ്രൗസറിൽ പ്രവേശിക്കുക.

Step  2: ബ്രൗസറിലെ സെർച്ച് ബാറിൽ https://www.keralalotteries.com എന്ന് സെർച്ച് ചെയ്യുക.

Step  3: ആദ്യം കാണുന്ന ‘കേരള സ്റ്റേറ്റ് ലോട്ടറീസ്’ എന്ന സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Step  4: അപ്പോൾ ലഭിക്കുന്ന പേജിന്റെ മുകളിൽ നൽകിയിരിക്കുന്ന ‘റിസൾട്ട് വ്യൂ’ എന്ന ബട്ടണോ അല്ലെങ്കിൽ താഴെ കാണുന്ന ‘ലോട്ടറി റിസൾട്സ്’ എന്ന ബട്ടണോ ക്ലിക്ക് ചെയ്യുക.

Step 5: അതിനു ശേഷം ലഭിക്കുന്ന പേജിൽ – ലോട്ടറിയുടെ പേര്, നറുക്കെടുപ്പ് നമ്പർ, നറുക്കെടുപ്പ് തിയതി എന്നിവ അടങ്ങിയ ഒരു പട്ടിക കാണാൻ സാധിക്കും. അതിൽ നിങ്ങൾക്ക് ഫലമറിയേണ്ട ടിക്കറ്റ് തിരഞ്ഞെടുത്ത് അതിന്റെ സമീപത്ത് കാണുന്ന ‘വ്യൂ’വിൽ ക്ലിക്ക് ചെയ്യുക.

Step 6: ഇപ്പോൾ നിങ്ങൾക്ക് ഒരു പിഡിഎഫ് ലഭ്യമാകും. അതിൽ ഒന്നാം സമ്മാനം മുതൽ അവസാന സമ്മാനം വരെ ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആദ്യ മൂന്ന് സ്ഥാനങ്ങളിലെ ടിക്കറ്റ് നമ്പറുകൾ കോഡും സ്ഥലവും ഉൾപ്പടെ പൂർണരൂപത്തിലും നൽകിയിരിക്കുക. നാലാം സമ്മാനം മുതലുള്ള ടിക്കറ്റുകളുടെ ആദ്യ നാല് അക്കങ്ങളുമായിരിക്കും സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുക.

Step 7: Kerala Lottery Official എന്ന ലോട്ടറി വകുപ്പിന്‍റെ ഒഫീഷ്യല്‍ യുട്യൂബ് ചാനലിലൂടെ ഫലം തത്സമയം അറിയാനാകും.

Related Articles

Back to top button