വീട്ടമ്മയുടെ കൈ കടിച്ചുമുറിച്ചു…തെരുവുനായ ആക്രമണം

മലപ്പുറം കോട്ടയ്ക്കലിൽ തെരുവുനായ ആക്രമണം. കോട്ടക്കൽ സ്വദേശി നിർമ്മലയുടെ കൈ നായ കടിച്ചു മുറിച്ചു. ഇന്നലെ വൈകിട്ട് തെരുവുനായ രണ്ടു കുട്ടികളെ ആക്രമിച്ചിരുന്നു. പരിക്കേറ്റവർ ആശുപത്രികളിൽ ചികിത്സ തേടി. തെരുവ് നായയെ ഇപ്പോഴും പിടികൂടാനായിട്ടില്ല.
അതേ സമയം ആലപ്പുഴയിലും ഇന്നലെ തെരുവുനായ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. കായംകുളത്ത് സ്കൂൾ വിദ്യാർത്ഥി അടക്കം നിരവധിപേരെ തെരുവ് നായ ആക്രമിച്ചു. കായംകുളം പ്രതാങ്ങമൂട് ജംഗ്ഷനിൽ ആയിരുന്നു തെരുവ് നായയുടെ ആക്രമണം.തെരുവ് നായയുടെ കടിയേറ്റവർ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.