അരൂരിൽ വീട്ടുവഴക്കിനെ തുടർന്ന് വീട്ടമ്മക്ക് ഭർത്താവിൻ്റെ കുത്തേറ്റു…
അരൂരിൽ വീട്ടുവഴക്കിനെ തുടർന്ന് വീട്ടമ്മക്ക് ഭർത്താവിൻ്റെ കുത്തേറ്റു.ആക്രമണത്തിൽ പരിക്കേറ്റ പാണാവള്ളി 14-ാം വാർഡ് ഇലഞ്ഞിക്കൽ ഭാഗം അടിച്ചിയിൽ നികർത്ത് വീട്ടിൽ ജീന ദേവൻ്റെ ഭാര്യ സന്ധ്യ (34) യെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. വാക്ക് തർക്കത്തെ തുടർന്ന് ഭർത്താവ് ജിനദേവൻ (കണ്ണൻ) കത്തി കൊണ്ട് കഴുത്തിലും തലയുടെ പിൻഭാഗത്തും കുത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് സന്ധ്യയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തെ തുടർന്ന് പ്രതി ജിനദേവൻ സ്ഥലം വിട്ടതിന്നെതുടർന്ന് പൂച്ചാക്കൽ
പോലീസ് അന്വേഷണം ആരംഭിച്ചു.