കായംകുളത്ത് വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു….ഒരാൾ കസ്റ്റഡിയിൽ….
Housewife tied up and robbed of gold and money in Kayamkulam….One in custody….
കായംകുളം: ആലപ്പുഴ മാമ്പുഴക്കരിയിൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നകേസിൽ ഒരാൾ കസ്റ്റഡിയിൽ. കൃഷ്ണമ്മയുടെ കൂടെ കുറച്ച് ദിവസമായി വീട്ടിൽ ഉണ്ടായിരുന്ന യുവതിയുടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായത്. ഇനി മൂന്ന് പേർ കൂടി പിടിയിൽ ആകാനുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു ഒറ്റയ്ക്ക് താമസിച്ചിരുന്ന 62 കാരികൃഷ്ണമ്മയെ കെട്ടിയിട്ട് വീട്ടിൽ കവർച്ച നടത്തിയത്. മുഖത്തടിയേറ്റ് നിലത്ത് വീണ തന്നെ കട്ടിലിൽ കെട്ടിയിടുകയായിരുന്നു എന്ന് കൃഷ്ണമ്മ .
തിരുവനന്തപുരം ബാലരാമപുരം സ്വദേശി രാജേഷ് മണികണ്ഠനെയാണ് രാമങ്കരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൃഷ്ണമ്മയ്ക്ക് ഒപ്പം ഏതാനും ദിവസങ്ങളായി താമസിച്ച യുവതി ഉൾപ്പടെ മൂന്ന് പേർ ഇനിയും പിടിയിൽ ആകാനുണ്ട്. ഇവരെ കുറിച്ചുള്ള വ്യക്തമായ സൂചന പൊലീസിന് ലഭിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു കൃഷ്ണമ്മയെ അടിച്ച് വീഴ്ത്തിയ ശേഷം കെട്ടിയിട്ട് വീട്ടിൽ കവർച്ച നടന്നത്.