50അടി താഴ്ചയുള്ള കിണറ്റിലേക്ക് വീട്ടമ്മ വീണു….ഒടുവിൽ…

കിണറ്റിൽ വീണ് വീട്ടമ്മയെ രക്ഷിച്ച് ഫയര്‍ഫോഴ്സ്. തൃശൂര്‍ അരിമ്പൂർ കൈപ്പിള്ളിയിലാണ് കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷിച്ചു കരക്ക് കയറ്റിയത്. പൈനോത്ത് വടക്കേത്തല വീട്ടിൽ മോളി (57) യാണ് 50 അടി താഴ്ച്ചയുള്ള കിണറ്റിൽ വീണത്. വീഴ്ചയിൽ മോട്ടോര്‍ പമ്പിന്‍റെ പൈപ്പിൽ പിടിച്ച് തൂങ്ങി കിടക്കുകയായിരുന്നു. പൈപ്പിൽ തൂങ്ങി നിന്നതാണ് രക്ഷയായത്.
സംഭവം അറിഞ്ഞ് തൃശൂരിൽ നിന്ന് അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി. തുടര്‍ന്ന് രക്ഷാഉപകരണങ്ങള്‍ ഉപയോഗിച്ച് മോളിയെ അഗ്നിരക്ഷാ സേന കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു. നെറ്റ് കെട്ടി താഴേ ഇറക്കിയശേഷം അതിൽ മുകളിലേക്ക് ഉയര്‍ത്തികൊണ്ടുവരുകയായിരുന്നു. ഉടൻ തന്നെ തൃശൂരിലെ ആശുപത്രിയിലെത്തിച്ച പ്രാഥമിക ശുശ്രൂഷകള്‍ നൽകി.

Related Articles

Back to top button