വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്നു; സഹോദരങ്ങളടക്കം ഒരു കുടുബത്തിലെ മൂന്നു പേർ പിടിയിൽ

വണ്ടൂരിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ സഹോദരങ്ങളടക്കം ഒരു കുടുബത്തിലെ മൂന്നു പേർ പിടിയിൽ. വണ്ടൂർ അമ്പലപ്പടി സ്വദേശി ജിജേഷ്, സഹോദരി ഭർത്താവ് നിധിൻ, സഹോദരൻ നിഖിൽ, എന്നിവരാണ് പിടിയിലായത്. തനിച്ചു താമസിച്ചിരുന്ന ചന്ദ്രമതിയെന്ന വയോധികയായ വീട്ടമ്മയെയാണ് സംഘം ആക്രമിച്ച് കവർച്ച നടത്തിയത്. അമ്പലപ്പടി സിപിഐ ബ്രാഞ്ച് സെക്രട്ടറിയാണ് മുഖ്യ പ്രതി ജിജേഷ്.

ഡിസംബർ 22 നായിരുന്നു കവർച്ച. തനിച്ചു താമസിക്കുന്ന 65 കാരിയായ വീട്ടമ്മ ചന്ദ്രമതിയെ ആക്രമിച്ച് 2 പവനോളം തൂക്കം വരുന്ന 2 സ്വർണ വളകളാണ് മൂന്നംഗ സംഘം മുറിച്ചെടുത്തത്. രാത്രി എട്ടുമണിയോടെയായിരുന്നു കവർച്ച. പിറകുവശത്തെ ഇടവഴിയിലൂടെ വീടിൻറെ അടുക്കള ഭാഗത്ത് എത്തിയ മൂന്നംഗ സംഘം വാട്ടർ ടാങ്കിൽ അടിച്ച് ശബ്ദുമുണ്ടാക്കുകയായിരുന്നു ആദ്യം ചെയ്തത്. ശബ്ദം കേട്ട് പുറത്തിറങ്ങാൻ വാതിൽ തുറന്ന ചന്ദ്രമതിയുടെ മുഖത്തേക്ക് സംഘം മുളക്പൊടി എറിഞ്ഞു. തള്ളിത്താഴെയിട്ട ശേഷം ഇവരുടെ രണ്ട് സ്വർണ വളകൾ കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്തു. സ്വർണമാല രാത്രി ധരിക്കാത്തതിനാൽ അത് മോഷ്ടാക്കൾക്ക് കിട്ടിയില്ല.

Related Articles

Back to top button