ദീർഘകാലം ഉപയോഗിക്കാൻ പാടില്ലാത്ത 4 വീട്ടുസാധനങ്ങൾ ഏതൊക്കെയെന്നോ?..
ഇഷ്ടപ്പെട്ട വസ്ത്രങ്ങളും, പാത്രങ്ങളും ഒന്നും പെട്ടെന്ന് നമ്മൾ ഉപേക്ഷിക്കാറില്ല. എത്രത്തോളം ഉപയോഗിക്കാൻ സാധിക്കുമോ അത്രയും നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ എല്ലാ വസ്തുക്കളും ഇത്തരത്തിൽ ഉപയോഗിക്കാൻ കഴിയുമോ?.പറ്റില്ല, ഇത്തരത്തിൽ ദീർഘകാലം ഉപയോഗിക്കാൻ പാടില്ലാത്ത 4 വീട്ടുസാധനങ്ങൾ ഇതാണ്..
1.ഡിഷ് ടവൽ
ഒരു ഡിഷ് ടവൽ ഉപയോഗിച്ച് തന്നെ അടുക്കള വൃത്തിയാക്കുകയും കൈകൾ തുടയ്ക്കുകയും ചെയ്യുന്നവരുണ്ട്. എന്നാൽ കഴുകാതെ ഇത് ദിവസവും ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. രണ്ട് ദിവസം കൂടുമ്പോൾ ഡിഷ് ടവൽ കഴുകാൻ മറക്കരുത്. കഴുകിയതിന് ശേഷം നന്നായി ഉണക്കാനും ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അണുക്കൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
- ഷവർ കർട്ടൻ
ഷവർ കർട്ടനുകൾ അധിക കാലം ഉപയോഗിക്കാൻ പാടില്ല. കാഴ്ചയിൽ വലിയ പ്രശ്നങ്ങളൊന്നും തോന്നില്ലെങ്കിലും ഇതിൽ ധാരാളം അഴുക്കും അണുക്കളും ഉണ്ടാവാൻ സാധ്യതയുണ്ട്. കൂടാതെ എപ്പോഴും ഈർപ്പം അടിക്കുന്നതുകൊണ്ട് തന്നെ പൂപ്പൽ ഉണ്ടാവുകയും ചെയ്യുന്നു. - അടുക്കള സ്പോഞ്ച്
അടുക്കളയിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാവുന്നത് പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ചിലാണ്. എന്നാൽ നമ്മളിത് എത്ര ദിവസം വരേയും ഉപയോഗിക്കും. രണ്ടാഴ്‌ച്ച കൂടുമ്പോൾ പഴയത് മാറ്റി പുതിയത് വാങ്ങാൻ ശ്രദ്ധിക്കണം.
- കട്ടിങ് ബോർഡ്
കട്ടിങ് ബോർഡ് വന്നതോടെ പച്ചക്കറികളും മത്സ്യവും മാംസവുമൊക്കെ മുറിക്കാൻ എളുപ്പമായി. എന്നാൽ ഓരോ ഉപയോഗം കഴിയുമ്പോഴും നന്നായി കഴുകി വൃത്തിയാക്കാൻ മറക്കരുത്. ഇല്ലെങ്കിൽ ഇതിൽ കറയും അണുക്കളും ഉണ്ടാവുകയും, അത് ഭക്ഷണത്തിൽ പടരുകയും ചെയ്യുന്നു. അതേസമയം പഴക്കമുള്ള കട്ടിങ് ബോർഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാം.