വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസ് ധരിച്ചെങ്കിലും മുഖംമൂടി വെക്കാൻ മറന്നു… മോഷണം ലൈവായി കണ്ട് വീട്ടുടമ…

കന്യാകുമാരി ജില്ലയിലെ നാഗർകോവില്‍ കോട്ടാറില്‍ വിദേശത്തുള്ള സലീമിന്‍റെ വീട്ടിലാണ് കള്ളന്മാര്‍ കയറിയത്. കള്ളന്മാര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയപ്പോള്‍ തന്നെ സലീമിന് മൊബൈലില്‍ വിവരം ലഭിച്ചു. അദ്ദേഹം വീട്ടിലെ സിസിടിവിയിലേക്ക് നോക്കിയപ്പോള്‍ രണ്ട് പേര്‍ യാതൊരു കൂസലുമില്ലാതെ വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്ത് കടക്കുന്നു. കൈയില്‍ കൈയുറയൊക്കെ ഉണ്ട്. പക്ഷേ. മുഖം മറച്ചിട്ടില്ല. ഇവര്‍ ഇതിനിടെ പുറത്തെ സിസിടിവി തകര്‍ത്തു. പക്ഷേ അകത്തുമുണ്ടായിരുന്നു സിസിടിവികൾ.

സലിം കുറച്ച് നേരം ഇവരുടെ പ്രവര്‍ത്തി നോക്കിയിരുന്നു. വീട്ടിലെ ഓരോരോ സാധനങ്ങള്‍ മോഷ്ടാക്കൾ തുറന്ന് തുടങ്ങിയപ്പോള്‍ സലീം അയല്‍വാസികളെ വിളിച്ച് വിവരം പറഞ്ഞു. അവര്‍ വീട്ടിന് മുന്നില്‍ വച്ച് ബഹളം വച്ചപ്പോഴാണ് തങ്ങള്‍ പെട്ടെന്ന് മോഷ്ടാക്കൾക്ക് മനസിലായത്. പിന്നാലെ അടുക്കള ഭാഗത്തെ ഗ്രില്ല് തകര്‍ത്ത് രണ്ട് പേരും മതിൽ ചാടിയോടി. സലിമിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button