വീട്ടുകാർ പോയ സമയത്ത്… വീടിന് തീ പിടിച്ച് കത്തിനശിച്ചു

കുന്നത്തുകാൽ പഞ്ചായത്ത് സ്റ്റേഡിയത്തിന്ന് സമീപത്തെ വത്സലൻ്റെ വീടാണ് കത്തിനശിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് തീ പടർന്നത്. വത്സലനും ഭാര്യയുമാണ് ഇവിടെ താമസിക്കുന്നത്.സംഭവ സമയത്ത് ഇരുവരും പുറത്തായിരുന്നതിനാൽ ആളപായമുണ്ടായില്ല. ഓലമേഞ്ഞ വീട് കത്തുന്നത് കണ്ട നാട്ടുകാർ പാറശ്ശാല ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന്‌ തീയണയ്ക്കാൻ മണിയ്ക്കൂറുകൾ ശ്രമിച്ച ശേഷമാണ് തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത്. വീടിനകത്തെ സാധന സാമഗ്രികളും കത്തിനശിച്ചിട്ടുണ്ട്. തീ പടർന്നതെങ്ങയെന്ന് വ്യക്തമല്ല.

Related Articles

Back to top button