മരപ്പണി ചെയ്യുന്ന ചെയ്യുന്ന വര്‍ക്ക്‌ഷോപ്പും മെഷിനറികളും…മേലുകാവ് ഇരുമാപ്രയില്‍ ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു..
മേലുകാവ് പഞ്ചായത്തിലെ ഇരുമാപ്രയില്‍ ഇടിമിന്നലില്‍ വീടിന് നാശനഷ്ടം. ഇലവുംമാക്കല്‍ ജിജോയുടെ വീട് ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായ ഇടിമിന്നലില്‍ വീട് ഭാഗികമായി കത്തി നശിച്ചു.
പകല്‍ സമയം വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി .വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വയറിങ്, ടിവി, മറ്റു ഇലക്ട്രിക് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീടിന്റെ ജനലുകള്‍ക്കും ഭിത്തികള്‍ക്കും പൊട്ടലും വിള്ളലും ഉണ്ടായിട്ടുണ്ട്.
മരപ്പണി ചെയ്യുന്ന ചെയ്യുന്ന വര്‍ക്ക്‌ഷോപ്പും മെഷിനറികളും കത്തി നശിച്ചു. വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ജിജോ പറഞ്ഞു.