ചാര്‍ജ് ചെയ്യാന്‍ വെച്ച പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു.. വീട് കത്തിനശിച്ചു…

ചാര്‍ജ് ചെയ്യാന്‍ വെച്ച പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. മലപ്പുറം തിരൂരില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മുക്കിലപ്പീടിക സ്വദേശി അത്തംപറമ്പില്‍ അബൂബക്കര്‍ സിദ്ദീഖിന്റെ വീടാണ് കത്തിനശിച്ചത്. വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി.

ഓലമേഞ്ഞതായിരുന്നു വീടിന്റെ മേല്‍ക്കൂര. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കുകയായിരുന്നു. മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീയണച്ചത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. വീട്ടുപകരണങ്ങള്‍, അലമാരയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍, വസ്ത്രങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍ എന്നിവയെല്ലാം നശിച്ചു.

Related Articles

Back to top button