ഹോട്ടൽ ഉടമയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ…മരണ കാരണം..

കൊച്ചി: പെരുമ്പാവൂരിൽ ഹോട്ടൽ ഉടമയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാക്കനാട് കെകെആർ ബേക്സ് ആൻഡ് ജ്യൂസസ് നടത്തിവന്നിരുന്ന കോടമ്പുറം സ്വദേശി കെ.കെ. രാജൻ (58) ആണ് മരിച്ചത്.
പാചകവാതക ക്ഷാമത്തെ തുടർന്ന് ഹോട്ടൽ അടുത്തിടെയായി അടച്ചിട്ടിരിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും കുടുംബത്തിലെ ദുഃഖങ്ങളും ചേർന്നതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക സൂചന.
ഒരു വർഷം മുൻപ് രാജന്റെ മകൾ കെ.ആർ. കൃഷ്ണ സിനിമാ ചിത്രീകരണത്തിനിടെ അസുഖം ബാധിച്ച് മരിച്ചിരുന്നു. ഈ സംഭവം രാജനെ ഏറെ മാനസികമായി ബാധിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
ഫോട്ടോഗ്രാഫി മേഖലയിലും സിനിമയിലും സജീവമായിരുന്നു രാജൻ. പെരുമ്പാവൂർ, കുറുപ്പംപടി, കോതമംഗലം എന്നിവിടങ്ങളിൽ ‘ഗിന്നസ്’ എന്ന പേരിൽ ഫോട്ടോ സ്റ്റുഡിയോകൾ കുടുംബം നടത്തി വന്നിരുന്നു. പിന്നീട് ഈ സ്ഥാപനങ്ങൾ നിർത്തിയശേഷമാണ് പുതിയ ബിസിനസായി കാക്കനാട്ട് ഹോട്ടൽ ആരംഭിച്ചത്.
‘ഇതിഹാസ’, ‘കാമുകി’ എന്നീ സിനിമകളുടെ നിർമാണത്തിൽ പങ്കാളിയായിരുന്ന രാജൻ, ‘കാമുകി’യിൽ അഭിനയിക്കുകയും ചെയ്തിരുന്നു.ഇന്ന് രാവിലെയാണ് വീട്ടുകാർ രാജനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്കാരം നടത്തി. ഭാര്യ ഗിരിജയും മക്കളായ ഉണ്ണി, കണ്ണൻ എന്നിവരാണ് മറ്റ് ബന്ധുക്കൾ.



