ഭക്ഷണം നല്‍കാന്‍ താമസിച്ചു.. ഹോട്ടല്‍ ഉടമയ്ക്കും ജീവനക്കാര്‍ക്കും ക്രൂരമര്‍ദ്ദനം…
വെള്ളറടയില്‍ ഹോട്ടല്‍ ഉടമയ്ക്കും ജീവനക്കാര്‍ക്കും ക്രൂരമര്‍ദ്ദനം. ഭക്ഷണം നല്‍കാന്‍ താമസിച്ചു എന്ന് ആരോപിച്ചായിരുന്നു മര്‍ദിച്ചത്. തലയ്ക്ക് പരിക്കേറ്റ ഹോട്ടല്‍ ഉടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു.
നെയ്യാറ്റിന്‍കര വെള്ളറട സ്വദേശി ആല്‍ഫ്രഡ് ജോണിനും ജീവനക്കാര്‍ക്കുമാണ് മര്‍ദ്ദനമേറ്റത്.വെള്ളറട കണ്ണൂര്‍കോണത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന ഹോട്ടലില്‍ ഏഴംഗ സംഘമാണ് ഭക്ഷണം കഴിക്കാനായി എത്തിയത്. ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപിച്ചായിരുന്നു ഹോട്ടല്‍ ഉടമയെ സംഘം മര്‍ദ്ദിച്ചത്. ബഹളം കേട്ട് നാട്ടുകാരും സമീപവാസികളും ഓടിയെത്തിയപ്പോഴേക്കും സംഘം കടന്നു കളഞ്ഞു. തലയ്ക്ക് പരിക്കേറ്റ ആല്‍ഫ്രഡ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.