ആലപ്പുഴയിൽ ഹോട്ടലിൽ ആക്രമണം.. ജീവനക്കാരന് പരിക്ക്…

ആലപ്പുഴ മണ്ണഞ്ചേരിയിലാണ് ഹോട്ടലിൽ ആക്രമണം നടന്നത്.ഭക്ഷണം കഴിക്കാൻ എത്തിയ സംഘമാണ് ഹോട്ടൽ ആക്രമിച്ചത്. ആക്രമണത്തിൽ ഹോട്ടലിലെ തൊഴിലാളിയായ മൻസൂറിന് പരിക്കേറ്റു. മൻസൂറിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.ഗുണ്ടകൾ എത്തി മാരകായുധങ്ങളുമായി ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു . ഷംനാദ് അൻഷാദ് എന്നിവരാണ് ഹോട്ടലിൽ എത്തിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് .

Related Articles

Back to top button