ചൂടുവെള്ളം കുടിച്ചാൽ.. കൊളസ്ട്രോൾ കുറയുമോ?.. അറിയാം…
കൊളസ്ട്രോൾ ബാധിതരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. മാറിയ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമം ഇല്ലാത്തതുമൊക്കെ ശരീരത്തിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടാൻ കാരണമാകും. മാത്രമല്ല, കൊഴുപ്പുള്ള ഭക്ഷണം, പുകവലി, മദ്യപാനം തുടങ്ങിയവ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാം. എന്നാൽ വളരെ ചെറിയ മാറ്റങ്ങളിലൂടെ കൊളസ്ട്രോൾ നില ആരോഗ്യകരമായി നിയന്ത്രിക്കാൻ കഴിയും .
ചൂടുവെള്ളം കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് രക്തക്കുഴലുകളിൽ ചീത്ത കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഫലപ്രദമായ പരിഹാരമാണ്. ലിപിഡ് പ്രൊഫൈലിനെ നിയന്ത്രിക്കാനും ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ചൂടുവെള്ളം പതിവായി കുടിക്കുന്നത് നല്ലതാണ്.
എണ്ണമയമുള്ള ഭക്ഷണം കൊളസ്‌ട്രോൾ കൂടുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇത്തരം ആഹാരപദാർത്ഥങ്ങളിൽ നിന്നാണ് ട്രൈഗ്ലിസറൈഡ് രൂപം കൊള്ളുന്നത്. കൊളസ്ട്രോൾ ഉയരുന്നതിനുള്ള പ്രധാന കാരണവും ഇതാണ്. ട്രൈഗ്ലിസറൈഡ് കണികകൾ സിരകളിൽ അടിഞ്ഞുകൂടുന്നത് തടയാൻ ചൂടുവെള്ളം സഹായിക്കും.


