തിരുനെൽവേലിയിൽ തള്ളിയ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം നീക്കി ….
തിരുനെൽവേലിയിൽ ഉപേക്ഷിച്ച കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മാലിന്യം നീക്കി. ദേശീയ ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനത്തെ തുടർന്ന് ക്ലീൻ കേരള കമ്പനിയും തിരുവനന്തപുരം ജില്ലാ ഭരണകൂടവും ചേർന്നാണ് മാലിന്യങ്ങൾ തിരിച്ചെടുത്തത്. മാലിന്യം തള്ളിയതിൽ 5 പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. മാലിന്യം അതിർത്തി കടന്ന് വരാതിരിക്കാൻ ചെക്ക് പോസ്റ്റിൽ പരിശോധന കർശനമാക്കുമെന്ന് തിരുനെൽ വേലി കളക്ടർ കാർത്തികേയൻ പറഞ്ഞു. തിരുനെൽവേലിയിലെ കൊണ്ടാനഗരം, പളവൂർ, കോടനല്ലൂർ, മേലത്തടിയൂർ ഗ്രാമങ്ങളിലാണ് കേരളത്തിൽ നിന്നുള്ള ടൺ കണക്കിന് ആശുപത്രി മാലിന്യം വലിച്ചെറഞ്ഞത്. കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന കൃഷിയിടങ്ങളിലാകെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മെഡിക്കൽ മാലിന്യക്കൂമ്പാരം തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ വിഷയമാകുകയും ദേശീയ ഹരിത ട്രിബ്യൂണൽ അന്ത്യശാസനം നൽകുകയും ചെയ്തതോടെയാണ് കേരളം മാലിന്യം നീക്കാൻ തീരുമാനിച്ചത്. വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ പിണറായി സർക്കാർ, നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും ക്ലീൻ കേരള കമ്പനി കൊണ്ടുവന്ന 20 ലോറികളിൽ നിറച്ചാണ് മാലിന്യം നീക്കം ചെയ്തത്.