ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നുവോ.. എങ്കില്‍, കുടിക്കേണ്ട പാനീയങ്ങള്‍ ഇവ…

ശരീരഭാരം കൂടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. അത്തരക്കാര്‍ ഡയറ്റില്‍ ഉറപ്പായും ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങൾ എന്തൊക്കെയെന്ന് നോക്കാം…

ശരീരഭാരം കുറയ്ക്കാന്‍ ഭക്ഷണക്രമത്തില്‍ ഏറെ ശ്രദ്ധ വേണം. ഫൈബറും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. അതുപോലെ തന്നെ പഞ്ചസാരയുടെ ഉപയോഗം, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുന്നത് വയര്‍ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

  1. ബാര്‍ലി വെള്ളം

നാരുകള്‍ അടങ്ങിയതും കലോറി കുറ‍ഞ്ഞതുമായ ബാര്‍ലി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.

  1. നാരങ്ങാ വെള്ളം

ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങാ നീര് ചേർത്ത് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

  1. ഇളനീര്‍

ഇളനീര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

  1. ഇഞ്ചി ചായ

വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഇഞ്ചിയിലെ ജിഞ്ചറോള്‍ സഹായിക്കും. ഇതിനായി ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

  1. ജീരക വെള്ളം

ജീരകത്തിലെ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ സഹായിക്കും. അതിനാല്‍ ജീരക വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

  1. ചിയാ സീഡ് വെള്ളം

ഫൈബറിനാല്‍ സമ്പന്നമായ ചിയാ സീഡ് വെള്ളം കുടിക്കുന്നതും വയറു കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

Related Articles

Back to top button