രാത്രി മീൻ വാങ്ങാൻ കടയിലേക്ക് പോയി; ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വീട്ടിലേക്ക് മത്സ്യം വാങ്ങാൻ പോയ വീട്ടമ്മ ബൈക്ക് ഇടിച്ച് മരിച്ചു. കുലശേഖരപുരം കടത്തൂർ ദേവാലയത്തിൽ (കൊച്ചാൻ്റയ്യത്ത് കിഴക്കതിൽ) നടേശൻ്റെ ഭാര്യ വിജിയാണ് (49) മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. വവ്വാക്കാവ് മണപ്പള്ളി റോഡിൽ പഞ്ചമി ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. ബൈക്കിടിച്ച് റോഡിൽ വീണ വിജിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഴി മധ്യേ മരണപ്പെടുകയായിരുന്നു. മൃതശരീരം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. ഇന്ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.കരുനാഗപ്പള്ളി പോലീസ് കേസെടുത്തു

Related Articles

Back to top button