ഹോംകോ ജീവനക്കാരുടെ ഓണം ബോണസിൽ വർധനവ്
കേരള സ്റ്റേറ്റ് ഹോമിയോപതിക് കോ – ഓപ്പറേറ്റീവ് ഫാർമസിയിലെ ( ഹോംകോ ) ജീവനക്കാരുടെ ഓണം ബോണസിൽ വർധനവ്. കഴിഞ്ഞ വർഷത്തെ ബോണസിൽ നിന്നും സ്ഥിരം ജീവനക്കാർക്ക് 4,000 രൂപയും താൽകാലിക ജീവനക്കാർക്ക് 3,500 രൂപയുമാണ് വർധനവ് ഉണ്ടായത്. മേഖലയിലെ തൊഴിലാളി സംഘടനകളുമായി മന്ത്രിമാരായ വി ശിവൻകുട്ടി, വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് അനക്സിലെ നവകൈരളി ഹാളിൽ നടന്ന ചർച്ചയിലാണ് ബോണസ് വർധനവിൽ തീരുമാനമായത്. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി എസ് ഷാനവാസ്, ലേബർ കമ്മീഷണർ സഫ്ന നസറുദീൻ എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.